പി ടി ഉഷയ്‌ക്ക് ബിബിസിയുടെ കായിക പുരസ്‌കാരം

അഭിറാം മനോഹർ| Last Modified ചൊവ്വ, 10 മാര്‍ച്ച് 2020 (12:50 IST)
ഇന്ത്യയുടെ അഭിമാനതാരമായ അത്‌ലറ്റ് പി ടി ഉഷയ്‌ക്ക് ബിബിസിയുടെ കായികപുരസ്കാരം. ഇന്ത്യൻ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങൾ പരിഗണിച്ചാണ് പുരസ്ക്‌കാരത്തിന് ഉഷയെ തിരഞ്ഞെടുത്തത്. അതേ സമയം കഴിഞ്ഞ വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം താരം പി വി സിന്ധു സ്വന്തമാക്കി. ഞായറാഴ്ച്ച ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിലാണ് ബിബിസിയുടെ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തത്.

1980 മുതല്‍ 1996 വരെ ഒളിമ്പിക് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത ഉഷയ്ക്ക് 1984-ല്‍ ലോസ് ആഞ്ജലീസില്‍ സെക്കന്റിൽ നൂറിലൊരംശത്തിലായിരുന്നു മെഡൽ നഷ്ടമായത്.ഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 100, 200, 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് വിഭാഗങ്ങളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.ട്രാക്കിൽ നിന്നും വിരമിച്ച ശേഷം പരിശീലനരംഗത്ത് ഉഷ സജീവമാണ്.2019 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീടനേട്ടമാണ് സിന്ധുവിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :