അഭിറാം മനോഹർ|
Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (19:54 IST)
ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെ തകര്‍ത്ത് ജര്‍മന്‍ സൂപ്പര്‍ കപ്പ് ബയേൺ മ്യൂണിച്ച് സ്വന്തമാക്കി.ഡോര്‍ട്ട്മുണ്‍ഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ ജയം.
കഴിഞ്ഞ സീസണിൽ 41 ഗോളുകളുമായി റെക്കോഡ് പ്രകടനം കാഴ്‌ച്ചവെച്ച പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോളുകളാണ് മത്സരം മ്യൂണിച്ചിന്റെ വരുതിയിലാക്കിയത്. ഒരു അസിസ്റ്റും ലെവൻഡോസ്‌കി നേടി.ഇതോടെ ബയേണിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ തന്നെ ജയത്തോടെ തുടങ്ങാന്‍ പുതിയ കോച്ച് ജൂലിയന്‍ നഗെല്‍സ്മാന് സാധിച്ചു..
അന്തരിച്ച ജര്‍മനിയുടെയും ബയേണിന്റെയും ഇതിഹാസ താരം ഗെര്‍ഡ് മുള്ളര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മത്സരം ആരംഭിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേണിന്റെ ജയം. ബയേണിനായി തോമസ് മുള്ളർ ഒന്നും ലെവൻഡോസ്‌കി രണ്ടും ഗോളുകൾ നേടി. മാർക്കോ റിയൂസാണ് ഡോർട്ട്‌മുണ്ടിന്റെ ആശ്വാസഗോൾ നേടിയത്.