അഭിറാം മനോഹർ|
Last Modified ഞായര്‍, 15 ഓഗസ്റ്റ് 2021 (18:05 IST)
ജർമൻ ഇതിഹാസഫുട്ബോൾ താരമായ ഗെർഡ്
മുള്ളർ അന്തരിച്ചു. 75 വയസായിരുന്നു. ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുള്ളർ 1974ലെ ലോകകപ്പ് ജർമനിക്ക് നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.
ബയേൺ മ്യൂണിക്കിനായി 607 മത്സരങ്ങൾ കളിച്ച മുള്ളർ 563 ഗോളുകളാണ് ക്ലബിനായി നേടിയത്. 1970ലെ ലോകകപ്പിൽ പത്ത് ഗോളുകൾ നേടി ടോപ് സ്കോററാകാൻ ഗെർഡ് മുള്ളർക്ക് സാധിച്ചിരുന്നു. ജർമനിക്കായി 62 മത്സരങ്ങളിൽ നിന്നും 68 ഗോളുകളാണ് മുള്ളർ നേടിയത്. വിരമിച്ച ശേഷം ബയേൺ കോച്ചായും മുള്ളർ പ്രവർത്തിച്ചിട്ടുണ്ട്.