സിഡ്‌നി|
jibin|
Last Modified വ്യാഴം, 29 ജനുവരി 2015 (14:34 IST)
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ എക്തരീന മകരോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് റഷ്യയുടെ
മരിയ ഷറപ്പോവ ഫൈനലില്‍ കടന്നു. സ്വന്തം നാട്ടുകാരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ലോക രണ്ടാം നമ്പര്‍ താരം ഫൈനലില്‍ കടന്നത്. സ്‌കോര്‍ 6-3, 6-2. ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസാണ് ഫൈനലില്‍ റഷ്യന്‍ സുന്ദരിയുടെ എതിരാളി.
മത്സരത്തിന്റെ തുടക്കം മുതല്‍ പത്താംസീഡായ എക്തരീന മകരോവയ്ക്ക് ഷറപ്പോവയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒരുഘട്ടത്തില്‍ പോലും ഷറപ്പോവക്ക് എതിരാളിയില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിടേണ്ടി വന്നില്ല. സ്വന്തം നാട്ടുകാരിയായ സീഡ് ചെയ്യപ്പെടാത്ത മാഡിസണ്‍ കീസിനെ തറപ്പറ്റിച്ചാണ് സെറീന വില്യംസ് ഫൈനല്‍ ടിക്കറ്റ് വാങ്ങിയത്.
പുരുഷ സിംഗിള്‍സില്‍ ആറാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെ, ഏഴാം സീഡുകാരനായ ചെക്ക് താരം റ്റോമസ് ബെര്‍ഡിക്കിനെ നേരിടും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.