നപുംസകങ്ങള്‍ വാഹനം ഓടിക്കേണ്ടെന്ന് റഷ്യ: നിയമം പരിഷ്‌കരിച്ചു

 റഷ്യ , ഡ്രൈവിംഗ് ലൈസന്‍സ് , റഷ്യ , ലൈംഗിക വൈകല്യം
മോസ്‌കോ| jibin| Last Modified വെള്ളി, 9 ജനുവരി 2015 (14:32 IST)
രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നുവെന്ന കാരണത്താല്‍ ലൈംഗിക വൈകല്യമുള്ളവര്‍ക്ക് ഇനി മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കില്ലെന്ന് റഷ്യ. നിയമം പുറത്ത് വന്നതിനെതിരെ മനശാസ്ത്രജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്ത് മുന്‍ കാലത്തേക്കാള്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നുവെന്ന കാരണത്താല്‍ ആണ് ഈ തീരുമാനം. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ദ്വിലിംഗം വ്യക്തിത്വമുള്ളവരും നപുംസകങ്ങളും ഡ്രൈവിംഗ് ലൈസന്‍സ് ഗണത്തില്‍ നിന്ന് പുറത്താകും. കൂടാതെ വൊയെയുറിസം, ഫെറ്റിഷിസം, എക്‌സിബിഷനിസം തുടങ്ങിയ ലൈംഗിക വൈകൃത രോഗമുള്ളവരും ചൂതുകളി അടിമകള്‍ (Pathological gambling), മോഷണ രോഗികള്‍ (compulsive stealing) എന്നിവരും ലൈസന്‍സ് നിഷേധിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.

നിയമം പുറത്ത് വന്നതിനെതിരെ ശക്തമായ രീതിയിലാണ് മനശാസ്ത്രജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതികരിക്കുന്നത്. നിയമം തിരിച്ചടിയാണ് രാജ്യത്ത് ഉണ്ടാക്കുകയെന്നാണ് അവരുടെ ഭാഷ്യം. ഇത്തരക്കാര്‍ ലൈസന്‍സ് ലഭിക്കില്ലെന്ന ഭയം മൂലം ചികിത്സ തേടില്ലെന്നും. വ്യക്തിപരമായ ഇത്തരം മാനസിക വൈകല്യങ്ങള്‍ ഒരാളുടെ സുരക്ഷിതമായ ഡ്രൈവിംഗിനുള്ള കഴിവിനെ ഇല്ലാതാക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം നിയമത്തെ പിന്തുണയ്ക്കുന്ന നിരവധി ജനങ്ങളും സംഘടനകളും രംഗത്ത് എത്തുകയും ചെയ്തു. റഷ്യന്‍ പ്രൊഫഷണല്‍ ഡ്രൈവേഴ്‌സ് യൂണിയനാണ് നിയമത്തെ സ്വാഗതം ചെയ്തിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :