മലേഷ്യന്‍ എയര്‍ലൈന്‍സ് തകര്‍ത്തത് ഉക്രെയ്ന്‍ സൈനികര്‍, തെളിവുകള്‍ പുറത്ത്!

മലേഷ്യന്‍ എയര്‍ലൈന്‍സ്, യുക്രെയ്ന്‍, റഷ്യ
മോസ്കോ| vishnu| Last Updated: തിങ്കള്‍, 12 ജനുവരി 2015 (11:09 IST)
ആംസ്റ്റര്‍ഡാമില്‍നിന്നു ക്വാലലംപൂരിലേക്കുള്ള മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം (എംഎച്ച് 17) തകര്‍ത്തത് ഉക്രൈന്‍ സൈനികര്‍ തന്നെയാണെന്ന് പുതിയ വെളിപ്പെടുത്തല്‍. ക്യാപ്റ്റന്‍ വ്ളാഡിസ്ലാവ് വൊളോഷിന്‍ എന്ന ഉക്രൈന്‍ സൈനികനാണ് വിമാനം തകര്‍ത്തതെന്നാണ് യുക്രെയ്ന്‍ സൈനികനായ സാക്ഷിയെ രംഗത്തിറക്കി ഇപ്പോള്‍ തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സഞ്ചരിച്ച വിമാനത്തെ ലക്ഷ്യമിട്ടു യുക്രെയ്ന്‍ സൈന്യം നടത്തിയ ആക്രമണമാണു ലക്ഷ്യംതെറ്റി മലേഷ്യന്‍ വിമാനത്തെ തകര്‍ത്തതെന്ന് ആദ്യംമുതലേ റഷ്യ ആരോപിക്കുന്നുണ്ട്. ബ്രസീലില്‍ ബ്രിക്സ് ഉച്ചകോടി കഴിഞ്ഞു മടങ്ങുകയായിരുന്ന പുടിന്റെ വിമാനം ഇതേസമയത്ത് ഇതേ പാതയിലുണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈ 17നു തെക്കുകിഴക്കന്‍ യുക്രെയ്നിലെ നിപ്രോപെട്രോവ്സ്ക് സൈനിക താവളത്തിലുണ്ടായിരുന്ന സാക്ഷിയുടെ മൊഴി പ്രകാരം
ക്യാപ്റ്റന്‍ വ്ളാഡിസ്ലാവ് വൊളോഷിന്‍ എന്ന സൈനികന്‍ ജൂലൈ 17ന് എസ്യു-17 പോര്‍വിമാനവുമായി പറന്നു എന്നും വിമാനത്തില്‍ ആര്‍-60 ഇനം മിസൈലുകള്‍ ഘടിപ്പിച്ചിരുന്നു എന്നു പറയുന്നു. ഏറെ നേരത്തിനു ശേഷം വിമാനം നിലത്തിറക്കിയപ്പോള്‍ അതില്‍ മിസൈലുകള്‍ ഇല്ലായിരുന്നു എന്നും വൊളോഷിന്‍ ഭയചകിതനായിരുന്നു എന്നും സാക്ഷി പറയുന്നു.

സാക്ഷിമൊഴി പുറത്തു വന്നതിനു പിന്നാലെ വിമാനദുരന്തത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടത്തുന്ന ഡച്ച് നേതൃത്വത്തിലുള്ള സംഘമോ മലേഷ്യന്‍ സംഘമോ ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും വൊളോഷിനെ നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു. വൊളോഷിന്റെ ചിത്രവും റഷ്യ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം റഷ്യയോട് ആഭിമുഖ്യമുള്ള യുക്രെയ്ന്‍ വിമതരാണു വിമാനം വീഴ്ത്തിയതെന്നും റഷ്യ നല്‍കിയ ബുക് മിസൈലുകളാണ് ഇതിന് ഉപയോഗിച്ചതെന്നുമാണു ഉക്രെയ്ന്റെ വാദം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :