ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (16:52 IST)
വരത്തന്മാര്‍ ഇന്ത്യന്‍ ഇ കൊമേഴ്സ് മേഖലയില്‍ കടന്ന് കളിക്കുന്നതു കണ്ടാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സഹിക്കാനൊക്കുമോ? ടാറ്റയ്ക്കാണെങ്കില്‍ ഒരിക്കലും പറ്റില്ല. അതും വെറും ദിവസങ്ങള്‍ക്കുള്ളില്‍ എത്തിയ ചൈനക്കാരന്‍ ആലിബാബ വിപണിയില്‍ നിന്ന് കാശുവാരുന്നതുകണ്ടാല്‍ പ്രത്യേകിച്ചും.
അതുകൊണ്ടുതന്നെ ഇനി ഇ കൊമേഷ്യല്‍ മേഖലയില്‍ കൂടി അരക്കൈ നോക്കാനാണ് ടാറ്റഗ്രൂപ്പിന്റെ തീരുമാനം.
ടാറ്റ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് കീഴിലായിരിക്കും പുതിയ സംരംഭം. നിലവില്‍ ടാറ്റയുടെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ബിസിനസായ ക്രോമയ്ക്ക് ഇ-കൊമേഴ്‌സ് സൈറ്റുണ്ട്.
എല്ലാ ഉത്പന്നങ്ങളും ഒരേകുടക്കീഴില്‍ ലഭിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോംതന്നെയാണ് ടാറ്റയുടെയും ലക്ഷ്യം. ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങിയ വമ്പന്‍മാര്‍ ചെയ്യുന്നതുപോലെ കച്ചവടക്കാരെ ഒരുകുടക്കീഴില്‍ നിര്‍ത്തി നിശ്ചിത കമ്മീഷ ഈടാക്കി ബിസിനസ് വിപുലീകരിക്കാനാണ് ടാറ്റയും ഉദ്ദേശിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.