ഏഷ്യൻ ഗെയിംസ്; ഇന്ത്യക്ക് സ്വർണം

അപർണ| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (11:21 IST)
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണത്തിളക്കം. 10 മീറ്റർ എയർ പിസ്റ്റളിൽ 16കാരൻ സൗരഭ് ചൗധരിയാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. മൽസരത്തിൽ ഇന്ത്യയുടെ അഭിഷേക് വർമ വെങ്കലം കരസ്ഥമാക്കി. ഇതോടെ ഇന്ത്യയുടെ മെഡൽനേട്ടം ഏഴായി.

രണ്ടാം ദിനത്തിൽ വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൊഗട്ട് സ്വർണം നേടിയിരുന്നു. ഫൈനലിൽ ജപ്പാൻ താരം യൂകി ഇറിയെ 6–2ന് വീഴ്ത്തിയാണ് ഇരുപത്തിനാലുകാരിയായ ഫൊഗട്ട് ഇന്ത്യയുടെ രണ്ടാം സ്വർണമെഡൽ ജേതാവയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :