ജക്കാർത്ത|
Rijisha M.|
Last Modified വെള്ളി, 24 ഓഗസ്റ്റ് 2018 (13:46 IST)
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറാം സ്വർണം. ടെന്നിസ് പുരുഷ ഡബിൾസ് ഫൈനലിൽ ഇന്ത്യയുടെ
രോഹൻ ബൊപ്പണ്ണ –
ദിവിജ് ശരൺ സഖ്യമാണ് ഇന്ത്യയ്‌ക്കുവേണ്ടി സ്വർണം നേടിയത്.
കസാഖ്സ്ഥാനിലെ അലക്സാണ്ടർ ബ്യൂബ്ലിക് – ഡെന്നിസ് യെവ്സെയേവ് ഖ്യത്തെയാണ് ഇവർ തോൽപ്പിച്ചത്. സ്‌കോർ 6–3, 6–4 ആണ്.
നേരത്തെ തുഴച്ചിലിൽ ഇന്ത്യയ്ക്ക് ഒരു സ്വർണവും രണ്ട് വെങ്കലവും ലഭിച്ചിരുന്നു. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ വനിത വിഭാഗത്തിൽ ഇന്ത്യയുടെ ഹീന സിദ്ദു വെങ്കലം നേടിയിരുന്നു.