ഏഷ്യൻ ഗെയിംസ്; ടെന്നിസിൽ അങ്കിതാ റെയ്നയ്ക്ക് വെങ്കലം

ഏഷ്യൻ ഗെയിംസ്; ടെന്നിസിൽ അങ്കിതാ റെയ്നയ്ക്ക് വെങ്കലം

ജക്കാർത്ത| Rijisha M.| Last Updated: വ്യാഴം, 23 ഓഗസ്റ്റ് 2018 (14:33 IST)
ഏഷ്യൻ ഗെയിംസ് ടെന്നിസ് വനിതാ സിംഗിൾസിൽ അങ്കിതാ റെയ്നയ്ക്ക് വെങ്കലം‍. ഏഷ്യൻ ഗെയിംസിൽ സിംഗിൾസ് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് അങ്കിത. 2010ൽ സാനിയ മിർസയും വെങ്കലം നേടിയിരുന്നു. സെമിയിൽ ചൈനയുടെ ലോക മുപ്പത്തിനാലാം നമ്പർ താരം ഷ്വായ് സാങ്ങിനോടാണ് അങ്കിത തോറ്റത്. സ്കോർ: 4-6, 7-6.

അതേസമയം, ടെന്നിസ് പുരുഷ ഡബിൾസ് ഇനത്തിൽ രോഹൻ ബൊപ്പണ്ണ–ദ്വിവിജ് ശരൺ സഖ്യം ഫൈനലിൽ പ്രവേശിച്ചു. ജപ്പാന്റെ യൂസുകി, ഷിമാബുകോറോ സഖ്യത്തെ 4–6, 6–3, 10–8 എന്ന സ്കോറിനാണ് തോൽപ്പിച്ചത്.

ഗെയിംസിന്റെ നാലാം ദിനത്തിൽ ഷൂട്ടിങ് 25 മീറ്റർ പിസ്റ്റളിൽ 27കാരി രാഹി സർനോബാത് ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു. ഇതോടെ ഇന്ത്യയ്‌ക്ക് നാല് സ്വർണ്ണം നേടാനായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :