സ്റ്റേഡിയത്തിൽ വളർത്തുനായക്കൊപ്പം രാവിലെ നടത്തം, ഐഎഎസ് ഉദ്യോഗസ്ഥന് ലഡാക്കിലേക്ക് സ്ഥലംമാറ്റം, ഭാര്യ അരുണാചലിലേക്ക്

അഭിറാം മനോഹർ| Last Modified വെള്ളി, 27 മെയ് 2022 (12:41 IST)
ഡൽഹിയിലെ ത്യാഗ്രാജ് സ്റ്റേഡിയത്തിൽ വളർത്തുനായക്കൊപ്പം സവാരി നടത്തുന്നതിന് കായികതാരങ്ങളുടെ പരിശീലനസമയം വെട്ടിക്കുറച്ചതിൽ ആരോപണവിധേയനായ ഐഎഎസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.

ദൽഹി റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കാണ് സ്ഥലം മാറ്റിയത്. ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യയെ അരുണാചലിലേക്കും സ്ഥലംമാറ്റി.കായികതാരങ്ങൾക്ക് പരിശീലനത്തിനായി രാത്രി പത്ത് വരെ സ്റ്റേഡിയം തുറന്നുകൊടുക്കാൻ കേജ്‌രിവാൾ സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ദൽഹി ത്യാഗ് രാജ് സ്റ്റേഡിയത്തിലെ സൗകര്യം സഞ്ജീവും ഭാര്യയും ദുരുപയോഗം ചെയ്തതായി കണ്ടതിനെ തുടർന്നാണ് നടപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :