ബിയാഞ്ചിയുടെ സംസ്‌കാരം നാളെ

ജാപ്പനീസ്‌ ഗ്രാന്‍പ്രീ , ഫോര്‍മുല വണ്‍ കാറോട്ട മത്സരം , യൂള്‍സ്‌ ബിയാഞ്ചി
പാരീസ്‌| jibin| Last Updated: തിങ്കള്‍, 20 ജൂലൈ 2015 (10:31 IST)
കഴിഞ്ഞ വര്‍ഷം നടന്ന ജാപ്പനീസ്‌ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിനിടെ പരുക്കേറ്റ്‌ ഒന്‍പത്‌ മാസം ചികിത്സയില്‍ കഴിഞ്ഞ ശേഷം മരിച്ച ഫ്രഞ്ചുകാരന്‍ ഡ്രൈവര്‍ യൂള്‍സ്‌ ബിയാഞ്ചിയുടെ സംസ്‌കാരം ചൊവ്വാഴ്‌ച നടത്തും. നൈസ്‌ സിറ്റിയിലെ സെയിന്റ്‌ റെപാരേറ്റ്‌ കത്തീഡ്രലില്‍ പ്രാദേശിക സമയം ഒന്‍പതിനാണ്‌ സംസ്‌കാര ചടങ്ങുകള്‍.

മത്സരത്തിനിടെ റിക്കവറി വാഹനത്തില്‍ ഇടിക്കുകയായിരുന്നു ബിയാഞ്ചിയുടെ കാര്‍. തുടര്‍ന്ന് ന്‍പതു മാസവും കോമയിലായിരുന്നു അദ്ദേഹം. ബിയാഞ്ചിയുടെ ജീവന്‍ നിലനിര്‍ത്താന്‍ വൈദ്യ സംഘം കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
25 വയസുകാരനായ ബിയാഞ്ചി മൗറിസ്യയുടെ ഡ്രൈവറായിരുന്നു. 2013 ലാണ്‌ മൗറിസ്യയിലെത്തിയത്‌. 34 ഗ്രാന്‍പ്രീകളില്‍ പങ്കെടുത്തു. ടീമിനു വേണ്ടി രണ്ട്‌ ലോക ചാമ്പ്യന്‍ഷിപ്പ്‌ പോയിന്റ്‌ നേടാന്‍ ബിയാഞ്ചിക്കായി. ഒക്‌ടോബര്‍ അഞ്ചിനു നടന്ന മത്സരത്തിനിടെയാണ്‌ ബിയാഞ്ചിക്കു പരുക്കേറ്റത്‌.

മഴയില്‍ കുതിര്‍ന്ന സുസുക സര്‍ക്യൂട്ടില്‍ തെന്നിയ ബിയാഞ്ചിയുടെ കാര്‍ നിയന്ത്രണം വിട്ട്‌ റിക്കവറി ട്രക്കില്‍ ഇടിക്കുകയായിരുന്നു. ബിയാഞ്ചിയുടെ കാര്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത്തിലാണ്‌ ട്രക്കിലിടിച്ചത്‌. അഡ്രിയാന്‍ സുട്ടിലിന്റെ തകരാറിലായ കാറിനെ ട്രാക്കില്‍നിന്നു മാറ്റാനെത്തിയ ട്രക്കായിരുന്നു അത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :