പ്രൊ കബഡി ലീഗ് സീസണ്‍ രണ്ടിന് ഇന്ന് തുടക്കം

മുംബൈ| JOYS JOY| Last Modified ശനി, 18 ജൂലൈ 2015 (09:38 IST)
വിജയകരമായ കബഡി ലീഗ് സീസണ്‍ ഒന്നിനു ശേഷം ആവേശോജ്ജ്വലമായ കബഡി ലീഗ് സീസണ്‍ രണ്ടിന്
ഇന്ന് തുടക്കം. മുംബൈയില്‍ ശനിയാഴ്ച നടക്കുന്ന ആദ്യമത്സരത്തില്‍ നിലവിലെ ജേതാക്കളായ ജയ്‌പുര്‍ പിങ്ക് പാന്തേഴ്സ് ആതിഥേയരായ യു മുംബൈയെ നേരിടും.

എട്ട് ഫ്രാഞ്ചൈസികളാണ് പ്രൊ കബഡി ലീഗ് സീസണ്‍ രണ്ടില്‍ കിരീടത്തിനായി പോരാടുന്നത്. രണ്ടാമത്തെ മത്സരത്തില്‍ ബംഗളൂരു ബുള്‍സ് കൊല്‍ക്കത്ത വാരിയേഴ്‌സുമായി കളിക്കും. രാത്രി എട്ടിനാണ് ആദ്യമത്സരം. രണ്ടാമത്തെ മത്സരം ഒമ്പതുമണിക്കും. 37 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെങ്കില്‍ 60 മത്സരമാണ് ഉള്ളത്. എട്ട് നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

43.5 കോടി ടെലിവിഷന്‍ പ്രേക്ഷകര്‍ ആയിരുന്നു ആദ്യ കബഡി ലീഗ് കണ്ടത്. ഇത്തവണ പ്രേക്ഷകരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഇറാനില്‍ നിന്നുള്ള മികച്ച കളിക്കാരുടെ സാന്നിധ്യമാണ് ഇത്തവണത്തെ പ്രത്യേകത.

കബഡി ലീഗില്‍ മത്സരിക്കാന്‍ കേരളത്തില്‍ നിന്ന് ടീം ഇല്ലെങ്കിലും തെലുങ്കു ടൈറ്റന്‍സില്‍ അഞ്ച് മലയാളി കളിക്കാരുണ്ട്. ഇതിനുപുറമേ പരിശീലകന്‍ ഉദയകുമാറും മലയാളിയാണ്. യു മുംബ ടീമിലും മലയാളി താരങ്ങളുണ്ട്. പരിശീലകന്‍ ഇ ഭാസ്‌കരനും മലയാളിയാണ്.

ജയ്പുര്‍ പിങ്ക് പാന്തേഴ്‌സ്, യു മുംബ, ബംഗാള്‍ വാരിയേഴ്‌സ്, ബെംഗളൂരു ബുള്‍സ്, ദബാങ് ഡല്‍ഹി, പൂണേരി പള്‍ട്ടാന്‍സ്, പാട്‌ന പൈററ്റസ്, തെലുങ്കു ടൈറ്റന്‍സ് എന്നീ ടീമുകളാണ് പ്രൊ കബഡി ലീഗില്‍ മാറ്റുരയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :