ടോക്കിയോ 2020ലെ ഒളിമ്പിക്സ് വേദിയാകും ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ ഇസ്‌താംബൂളിനെയും മാഡ്രിഡിനെയും മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ജാക്ക് റോഗാണ് ടോക്കിയോയെ തിരഞ്ഞെടുത്ത തീരുമാനം പ്രഖ്യാപിച്ചത്.
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നടന്ന വോട്ടെടുപ്പിലാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ടോക്കിയോയെ 2020ലെ ഒളിമ്പിക് വേദിയായി തിരഞ്ഞെടുത്തത്. 1964ലാണ് ടോക്കിയോ ഇതിനു മുന്‍പ് ഒളിമ്പിക്സിന് വേദിയാകുന്നത്.
തുര്‍ക്കി തലസ്ഥാനമായ ഇസ്‌താംബുളിനെ 36നെതിരെ 60 വോട്ടുകള്‍ക്കു പിന്തളളിയാണ് ടോക്കിയോ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 1940ല്‍ ഒളിമ്പിക്സ് വേദിയായി ടോക്കിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും, രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് മല്‍സരം റദ്ദാക്കുകയായിരുന്നു.