ഫുകുഷിമ ആണവനിലയത്തില്‍ വന്‍ ‌ചോര്‍ച്ച

ടോക്കിയോ| WEBDUNIA|
PRO
ജപ്പാനിലെ ആണവനിലയത്തില്‍ നിന്ന്‌ മാരകമായ ആണവ ചോര്‍ച്ച. ഭൂകമ്പവും സൂനാമിയും തകര്‍ത്ത ഫുകുഷിമ ആണവനിലയത്തില്‍ നിന്നും ഒന്നരയടി അകലെ നില്‍ക്കുന്ന ഒരാളുടെ ശരീരത്തില്‍ കേവലം പത്തു മണിക്കൂറിനുള്ളില്‍ ദോഷഫലങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്ര ശക്‌തമാണ്‌ അണുപ്രസരണം.

ആണവനിലയത്തിലെ ഉരുക്കു സംഭരണികളില്‍ ഒന്നില്‍ നിന്നാണ്‌ അണുപ്രസരണമുള്ള ജലം ചോരുന്നത്‌. 300 ടണ്‍ ഇതിനോടകം ചോര്‍ന്നുകഴിഞ്ഞു. ടാങ്കിനു ചുറ്റും ഇത്തരത്തിലുള്ള ജലം തളംകെട്ടി കിടക്കുകയാണ്‌. ഒന്നരയടി അടുത്തുനില്‍ക്കുന്ന ആള്‍ക്കു പത്തു മണിക്കൂറിനുള്ളില്‍ ഛര്‍ദി, ശ്വേതരക്‌താണുക്കളുടെ കുറവ്‌ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

2011 മാര്‍ച്ചില്‍ സൂനാമിയെ തുടര്‍ന്ന്‌ ആണവനിലയം തകരാറിലായിരുന്നു. റിയാക്ടറില്‍ നിന്നുള്ള ജലം കടലിലേക്ക്‌ ഒഴുക്കുന്നതിനാല്‍ അയല്‍രാജ്യങ്ങളായ ചൈനയും ദക്ഷിണ കൊറിയയും ആശങ്കയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :