സമനിലയുടെ ബലാബലത്തില്‍ ബ്രസീല്‍-ഇംഗ്ലണ്ട് പോരാട്ടം
റിയോഡെജനീറോ|
WEBDUNIA|
Last Modified തിങ്കള്‍, 3 ജൂണ്‍ 2013 (13:20 IST)
PRO
കോടതിയുത്തരവ് അനിശ്ചിതത്വത്തിലാക്കിയ സൗഹൃദ മത്സരം ഒടുവില്‍ നടന്നു. സൌഹൃദ മത്സരത്തില്‍ മാറക്കാനയില്‍ ഇംഗ്ളണ്ടും ബ്രസീലും ഏറ്റമുട്ടിയപ്പോള്‍ 2-2ന് മത്സരം സമനിലയിലായി. ബ്രസീല്‍ ആധിപത്യം കളിയിലുടനീളം കാണാമായിരുന്നു. ആദ്യ ഗോള്‍ നേടിയത് ബ്രസീല്‍ താരം ഫ്രെഡായിരുന്നു.
പത്തു മിനുറ്റിനു ശേഷം അലക്സ് ചേംബര്‍ലീന്‍ ഇംഗ്ളണ്ടിനു വേണ്ടി ഗോള്‍ നേടി മത്സരം സമനിലയിലാക്കി. എഴുപത്തൊമ്പതാം മിനിറ്റില്‍ വെയിന്‍ റൂണിയുടെ ഗോളിലൂടെ ഇംഗ്ളണ്ട് ലീഡ് നേടി. എന്നാല്‍ എണ്‍പത്തിരണ്ടാം മിനിറ്റില്‍ ബ്രസീലിനു വേണ്ടി പൊളീഞ്ഞോ വല കുലുക്കിയതോടെ മത്സരം സമനിലയിലാകുകയായിരുന്നു.
ഏറ്റവും വലിയ ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലൊന്നാണ് മാറക്കാനയിലേത്. 1950ല്‍ ആദ്യമായി പണിത സ്റ്റേഡിയം ലോകകപ്പ് ഫുട്ബോളിന്റെമുന്നോടിയായി 32 കോടി ഡോളര്‍ ചെലവിട്ട് പുതുക്കിപ്പണിത് കഴിഞ്ഞ ഏപ്രില്‍ 27നാണ് വീണ്ടും തുറന്നുകൊടുത്തത്. പുതുക്കിപ്പണിതെങ്കിലും മതിയായ സുരക്ഷ ഒരുക്കാനായില്ലെന്നു കാണിച്ച് മത്സരം നീട്ടിവെക്കാന്‍ ബ്രസീല്‍ കോടതി ഉത്തരവിട്ടിരുന്നെങ്കിലും വിധി പിന്നീട് തിരുത്തിയതോടെയാണ് ഇവിടെ ബ്രസീല്‍-ഇംഗ്ളണ്ട് മത്സരം നടന്നത്.