സ്കീയിംഗിനിടെ തെന്നിവീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന് മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അതേസമയം ഷൂമാക്കര്‍ കോമയില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.