ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഐപിഎല്‍ ഒത്തുകളി കേസില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റര്‍ ശ്രീശാന്ത് നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാകേത് ചീഫ് മെട്രോ പോളിറ്റന്‍ കോടതി ആണ് ഹര്‍ജി പരിഗണിക്കുന്നത്.

മെയ് 16ന് അറസ്റ്റിലായ ശ്രീശാന്ത് 12 ദിവസമാണ് ഡല്‍ഹി ലോധി റോഡിലെ പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്. വിഐപി പരിഗണന ആയിരുന്നു ശ്രീശാന്തിന് ഇവിടെ ലഭിച്ചത്. ജാമ്യാപേക്ഷയെ പൊലീസ് എതിര്‍ക്കില്ല എന്നാണ് ശ്രീശാന്തിന്റെ അഭിഭാഷകയുടെ പ്രതീക്ഷ.

അതേസമയം ശ്രീശാന്ത് അറസ്റ്റിലായ ഉടന്‍ തന്നെ മുംബൈയില്‍ ശ്രീശാന്ത് തങ്ങിയ ഹോട്ടല്‍ മുറിയില്‍ നിന്ന് സാധനങ്ങള്‍ നീക്കം ചെയ്യണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടിരുന്നു. അഭിഷേക് ശുക്ല എന്ന് പേരുള്ള ഇയാളെ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ശ്രീശാന്തിനെ കൂടുതല്‍ ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ശ്രീശാന്ത് തിഹാര്‍ ജയിലിലേക്ക് പോകേണ്ടിവന്നേക്കും.

ജീവപര്യന്ത്യം വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശ്രീശാന്തിനെതിരെ പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍‌സ് മറ്റൊരു താരമായിരുന്ന അങ്കിത് ചവാന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :