രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി നിര്‍ദേശിച്ച സമയപരിധിയ്ക്കുള്ളില്‍ ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തില്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന വിന്റര്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശീയപാതകയുടെ കീഴില്‍ മത്സരിക്കാനാവില്ല.
2012ല്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ സുപ്രധാന പദവികളില്‍ ആരോപണങ്ങളുള്ള വ്യക്തികള്‍ എത്തിയതോടെ കമ്മിറ്റിയെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി സസ്പെന്റു ചെയ്യുകയായിരുന്നു.
ഫെബ്രുവരി ഏഴിനാണ് വിന്റര്‍ ഒളിമ്പിക്സിന് റഷ്യയിലെ സോചി വേദിയാകുന്നത്. എന്നാല്‍ ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റി തെരഞ്ഞെടുപ്പ് നിശ്ചിച്ചിരിക്കുന്നത് ഫെബ്രുവരി ഒമ്പതിനാണ്.