ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ ഗോള്‍ ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നു ഫിഫ. പന്ത് ഗോള്‍ വല കടന്നോ എന്നു അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍ണയിക്കുന്നതാണ് ഈ ടെക്നോളജി.
പന്ത് ഗോള്‍ വല കടന്നാല്‍ റഫറിയുടെ കൈയിലെ വാച്ചില്‍ ഗോള്‍ എന്നു തെളിയും. ക്യാമറകളുടെ സഹായത്തോടെയുള്ള ഹോക്ക് ഐയും മാഗ്നെറ്റി ടെക്നോളജി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ടെക്നോളജി ഗോള്‍ റഫുമാണ് ഇതിനു സഹായിക്കുന്നത്.
ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മില്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തിലാണ് ആദ്യം ഈ പരീക്ഷണം നടത്തിയത്. രണ്ടു സാങ്കേതിക വിദ്യകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. കോണ്‍ഫെഡറേഷന്‍ കപ്പ് മത്സരത്തിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നു ഫിഫ വ്യക്തമാക്കി.