റിബറിക്കും ബെന്സേമക്കുമെതിരെ ലൈംഗിക പീഡനത്തിന് കേസ്
പാരീസ്|
WEBDUNIA|
PRO
ഫ്രഞ്ച് ഫുട്ബോള്‍ താരങ്ങളായ ഫ്രാങ്ക് റിബറിക്കും, കരീം ബെന്സേമക്കുമെതിരെ ലൈംഗിക പീഡനത്തിന് കേസ്.
പ്രായ പൂര്‍ത്തിയാകാത്ത ലൈംഗിക തൊഴിലാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനാണ് കേസ്. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പതിനാറു വയസ്സുകാരിയായ ഫ്രഞ്ച് മോഡലും ലൈംഗിക തൊഴിലാളിയുമായ സഹല ദേഹറുമായി പാരീസില്‍ വച്ച് ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്നാണ് കേസ്.
ഫ്രാന്‍സില്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുളള പ്രായ പരിധി 15 ആണ്. എന്നാല്‍ പണം നല്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടത് 18 വയസ്സു കഴിഞ്ഞവരുമായി മാത്രമാണ്. ഫ്രഞ്ച് സുപ്രിം കോടതിയിലാണ് ഇരുവരുടെയും വിചാരണ നടക്കുന്നത്. ഇരുവരെയും കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും കോടതി ഒഴിവാക്കിയിട്ടുണ്ട്.
കുറ്റം തെളിഞ്ഞാല്‍ ഇരുവര്‍ക്കും മൂന്ന് വര്‍ഷം തടവും 38 ലക്ഷത്തോളം രൂപ പിഴയും ലഭിക്കും. എന്നാല്‍ ഇപ്പോള്‍ 21 വയസ്സുളള സഹല ദേഹറ് കേസിനെ കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.