മിയാമി|
WEBDUNIA|
Last Modified ചൊവ്വ, 1 ഏപ്രില്‍ 2014 (17:12 IST)
PRO
മാസ്റ്റേഴ്സ് ടെന്നിസ് പുരുഷവിഭാഗം കിരീടം നൊവാക് ദ്യോക്കോവിച്ചിന്. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ 6-3, 6-3നു തോല്‍പിച്ചാണു ദ്യോക്കോവിച്ച് മിയാമിയില്‍ തന്റെ നാലാം കിരീടം സ്വന്തമാക്കിയത്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇവിടെ കിരീടം നേടുന്നത്. മാസ്റ്റേഴ്സ് സീരീസിലും തുടര്‍ച്ചയായി രണ്ടാം കിരീടമാണ്. രണ്ടാഴ്ച മുന്‍പ് ഇന്ത്യന്‍ വെല്‍സില്‍ റോജര്‍ ഫെഡററിനെ തോല്പിച്ചു ദ്യോക്കോവിച്ച് കിരീടം നേടിയിരുന്നു.