പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 17 മുതല്‍

പുതുച്ചേരി| WEBDUNIA|
സൌത്ത് ഇന്ത്യ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഈ മാസം 17 മുതല്‍ പുതുച്ചേരിയില്‍ നടക്കും. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ആതിഥേയരെ കൂടാതെ കുടാതെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക.

പുതുച്ചേരി പവര്‍ലിഫ്റ്റിംഗ് അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. മുന്നൂറോളം സ്ത്രീകളും പുരുഷന്‍‌മാരും മത്സരത്തില്‍ പങ്കെടുക്കും. 19നാണ് മത്സരങ്ങള്‍ അവസാനിക്കുന്നത്.

ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് ഫെഡറേഷന്‍ സെക്രട്ടറി സുബ്രത ദത്ത അടക്കമുള്ളവര്‍ മത്സരം വീക്ഷിക്കാനെത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് കെ കൃഷ്ണമൂര്‍ത്തി പറഞ്ഞു. കഴിഞ്ഞ കോമണ്‍‌വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മസിലമണി, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം നേടിയ സൂര്യ പ്രഭ എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കണമെന്ന് അദ്ദേഹം പുതുച്ചേരി സര്‍ക്കാരിനോടാവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :