കാഴ്ചകള്‍ നിറയുന്ന കടലോരം...ധര്‍മ്മടം

PRO
മലബാറിന്‍റെ കടലോരം അതിന്‍റെ പൂര്‍ണ്ണമായ സൌന്ദര്യം പ്രകടിപ്പിക്കുന്നത് ഇവിടെയാണ്, കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ ധര്‍മ്മടം എന്ന കൊച്ചു ഗ്രാമത്തില്‍.

അറബിക്കടലിന്‍റെ മടിത്തട്ടിലേക്ക് ചേര്‍ന്ന് കിടക്കുന്ന ഒരു കൊച്ചു ദ്വീപാണ് ഈ പ്രദേശത്തെ വിനോദ സഞ്ചാരികളുടെ ലക്‍ഷ്യമാക്കുന്നത്. കേവലം അഞ്ച് ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഈ ദ്വീപ് പ്രകൃതി സൌന്ദര്യത്തിന്‍റെ മറ്റൊരു നിദാനമാണ്. കേരളീയത എന്ന സങ്കല്‍പം അതിന്‍റെ യഥാര്‍ത്ഥ അവസ്ഥയില്‍ ദൃശ്യമാകുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് ധര്‍മ്മടം. നദികളും കടല്‍ത്തീരവും അതിര്‍ത്തികളൊരുക്കുന്ന ധര്‍മ്മടം ദ്വീപ് കേരവൃക്ഷാലംകൃതമാണ്.

WEBDUNIA|
നിശബ്ദമായ പകലുകളും നിലാവില്‍ കുളിച്ച രാത്രികളുമാണ് ധര്‍മ്മടം ദ്വീപിന്‍റെ പ്രത്യേകത. നിലാവിന്‍റെ ശീതളഛായയില്‍ ഈ ദ്വീപില്‍ ചെലവഴിക്കാനായി ദൂരസ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രം എന്ന പരിവേഷം ചാര്‍ത്തിക്കിട്ടിയ കേരളത്തിന്‍റെ പല കടലോര മേഖലകള്‍ക്കും അമിതമായ കച്ചവട വല്‍ക്കരണത്തിന്‍റെ ഫലമായി മനോഹാരിത നഷ്ടപ്പെട്ടപ്പോള്‍ അങ്ങനെയുള്ള യാതൊരു കെട്ടുപാടുകളുമില്ലാതെ ധര്‍മ്മടം ശയിക്കുകയാണ്....പ്രകൃതിയുടെ ശാലീനതയും കുലീനതയും ഇവിടെ അനശ്വരമായി നിലനില്‍ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :