ന്യൂഹാവെന്‍ ഓപ്പണ്‍ ടെന്നിസ് ഡബിള്‍സ് കിരീടം സാനിയ സഖ്യത്തിന്

ന്യൂഹാവെന്‍| WEBDUNIA|
PTI
PTI
ന്യൂഹാവെന്‍ ഓപ്പണ്‍ ടെന്നിസ് ഡബിള്‍സില്‍ സാനിയ മിര്‍സയുടെ സഖ്യത്തിന് കിരീടം. ഇന്തോ-ചൈന ജോടിയായ സാനിയ - ജി ഷെന്‍ സഖ്യമാണ് കിരീടം നേടിയത്. തന്റെ ഇരുപത്തിയഞ്ചാം ഡബിള്‍സ് ഫൈനലിനിറങ്ങിയ സാനിയയുടെ പതിനേഴാമത്തെ കിരീട നേട്ടമാണിത്.

ഫൈനലില്‍ രണ്ടാം സീഡ് അന്നബെള്‍ മെഡിന - കാതറിന ഡ്രെ ബോട്നിക്ക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ - ജി ഷെന്‍ സഖ്യം ജേതാക്കളായത്. സാനിയയുടെ ഈ സീസണിലെ നാലാം ഫൈനലായിരുന്നു ഇത്.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെടാനായതാണ് ഫൈനലില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചത്തെന്ന് മത്സരശേഷം സാനിയ - ജി ഷെന്‍ ജോടി പറഞ്ഞു.

സ്കോര്‍: 6-3, 6-4


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :