നീന്തല്‍ക്കുളത്തില്‍ നിന്ന് കേരളം സ്വര്‍ണം വാരിയെടുത്തു

തിരുവനന്തപുരം| Joys Joy| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (10:08 IST)
ദേശീയഗെയിംസിന്റെ ഒന്നാം ദിനത്തില്‍ കേരളത്തിന് നീന്തല്‍ക്കുളത്തില്‍ നിന്നു മുങ്ങിയെടുത്ത രണ്ടു സ്വര്‍ണം. കേരളത്തിന്റെ സാജന്‍ പ്രകാശ് ആണ് രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നീന്തലില്‍ സ്വന്തമാക്കിയത്. ആദ്യം വെള്ളി നേടിയ 21കാരനായ സാജന്‍ പിന്നീട് റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കി. ശേഷം, 4 * 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ സ്വര്‍ണം.

നീന്തല്‍ക്കുളത്തിലെ ആദ്യ ഫൈനലായ 200 മീററര്‍ ഫ്രീസ്‌റ്റൈലില്‍ മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസയാണ് സ്വര്‍ണം നേടിയത്.
ആരോണ്‍ 1 മിനുട്ട് 52.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ സാജന്റെ സമയം 1 മിനുട്ട് 53.27 ആയിരുന്നു. മീറ്റ് റെക്കോഡിനെക്കാള്‍ മികച്ച സമയമായിരുന്നു ഇതു രണ്ടും.

100 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്‌ട്രോക്കില്‍ 55.03 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സാജന്‍ കേരളത്തിന്റെ ആദ്യ സ്വര്‍ണം റെക്കോഡോടെ സ്വന്തമാക്കിയത്. മഹാരാഷ്‌ട്രയുടെ വീര്‍ ധവാല്‍ ഖഡെ 2011ല്‍ സ്ഥാപിച്ച 55.56 സെക്കന്‍ഡ് എന്ന സമയത്തിന്റെ റെക്കോഡാണ് സാജന്‍ തകര്‍ത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :