നികുതി വെട്ടിപ്പ്; ബാഴ്‌സലോണ 13.55 മില്യണ്‍ യൂറോ പിഴ അടച്ചു

മാഡ്രിഡ്| WEBDUNIA|
PRO
നികുതി വെട്ടിപ്പ് കേസില്‍ ബാഴ്‌സലോണ സ്പാനിഷ് നികുതി വകുപ്പില്‍ 13.55 മില്യണ്‍ യൂറോ പിഴ അടച്ചു. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറെ ടീമിലെത്തിച്ചതില്‍ വന്‍ നികുതിവെട്ടിപ്പ് നടന്നുവെന്ന് കോടതി ആരോപിച്ചിരുന്നു.

11.8 കോടി ഡോളറിന് ബാഴ്‌സ നെയ്മറെ ടീമിലെത്തിച്ചെന്നായിരുന്നു വാര്‍ത്തകള്‍. ഇതില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാല്‍ നെയ്മറുമായുള്ള കരാര്‍ നിയമപരമായിട്ടാണെന്ന് നിലപാടിലാണ് ക്ലബ്. ബാഴ്‌സലോണ 1.25 കോടി ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

ഇതേസമയം നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം ബാഴ്‌സ വീണ്ടും നിഷേധിച്ചു. എന്നാല്‍ നെയ്മറെ ടീമിലെത്തിച്ചതില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാനാണ് പണം അടച്ചതെന്ന് ബാഴ്‌സ പ്രസ്താവനയില്‍ പറയുന്നു.

ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ക്ലബ് പ്രസിഡന്റ് സാന്‍ഡ്രൊ റോസല്‍ തല്‍സ്ഥാനം രാജിവച്ചിരുന്നു. ബാഴ്‌സ പണമടച്ച പശ്ചാത്തലത്തില്‍ ബാഴ്ക്കെതിരായ കോടതിയിലെ കേസ് പിന്‍വലിച്ചോ എന്ന കാര്യം വ്യക്തമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :