ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നേതാക്കള്‍ക്കെതിരേ നടപടി എടുക്കില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടിപി വധക്കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച നേതാക്കള്‍ക്കെതിരെ നടപടി എടുക്കില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം സിപിഎം നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനാവില്ല. ഇവര്‍ക്കെതിരേ എന്തെങ്കിലും നടപടി സ്വീകരിക്കണമെങ്കില്‍ അത് പാര്‍ട്ടി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും പാര്‍ട്ടി കേന്ദ്രനേതൃത്വം അറിയിച്ചു.

കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തി കോടതി ശിക്ഷിച്ച എട്ടാംപ്രതിയും സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗംവുമായ കെ സി രാമചന്ദ്രന്‍, പതിനൊന്നാം പ്രതിയും കുന്നോത്തുപറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ട്രൗസര്‍ മനോജ്, പതിമൂന്നാം പ്രതിയും പാനൂര്‍ എസി അംഗവുമായ പി കെ കുഞ്ഞനന്തന്‍ എന്നിവര്‍ക്ക് അനുകൂലമായാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം രംഗത്തെത്തിയത്.

കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരായ ശിക്ഷയ്‌ക്കെതിരെ മേല്‍കോടതിയെ സമീപിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :