നികുതിവെട്ടിപ്പ്: ബയേണ്‍ മാനേജര്‍ക്ക് തടവ്

മ്യൂണിക്ക്‌| WEBDUNIA|
PRO
നികുതിവെട്ടിപ്പ് നടത്തിയെന്ന കേസില്‍ ജര്‍മന്‍ ചാമ്പ്യന്‍ ക്ലബ്‌ ബയേണ്‍ മ്യൂണിക്കിന്റെ മാനേജര്‍ യുളി ഹോയെണസിന്‌ മൂന്നരവര്‍ഷം തടവുശിക്ഷയെന്ന് റിപ്പോര്‍ട്ട്.

കുറ്റസമ്മതം നടത്തിയ ഹോയെണസിനെ ശിക്ഷയില്‍നിന്ന്‌ ഒഴിവാക്കണമെന്ന് അഭിഭാഷകര്‍ അഭ്യര്‍ഥിച്ചെങ്കിലും ശിക്ഷ തടയാനായില്ല.

27.2 ദശലക്ഷം യൂറോയാണ് ഹോയെണസ്‌ നികുതിവെട്ടിപ്പിലുടെ നേടിയത്.ഇത് സ്വിസ്‌ ബാങ്കില്‍ നിക്ഷേപിച്ചു. 1974 ല്‍ ലോകകപ്പ്‌ നേടിയ ജര്‍മന്‍ ടീമില്‍ അംഗമായിരുന്നു ഹോയെണസ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :