ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് ഡബിള്‍സില്‍ ജൂനിയര്‍ താരങ്ങള്‍ക്കൊപ്പം കളിക്കാനില്ലെന്ന് ലിയാന്‍ഡര്‍ പെയ്സ്. തനിക്കൊപ്പം ജൂനിയര്‍ താരത്തെ കളിപ്പിക്കാനാണ് ശ്രമമെങ്കില്‍ താന്‍ പിന്മാറുമെന്ന് ലിയാന്‍ഡര്‍ ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന് പെയ്സ് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.