ലണ്ടന്‍|
WEBDUNIA|
Last Modified വെള്ളി, 15 ജനുവരി 2010 (13:08 IST)
PRO
പരസ്ത്രീ ബന്ധത്തിന്‍റെ പേരില്‍ വിവാദകുരുക്കിലായ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിനെ സ്പോണ്‍സര്‍മാര്‍ ഓരോരുത്തരായി കൈയ്യൊഴിയുന്നു. ജനറല്‍ മോട്ടോര്‍സാണ് അവസാനം ടൈഗറുമായുള്ള പരസ്യക്കരാറില്‍ നിന്ന് പിന്‍മാറിയിരിക്കുന്നത്. വിവാദങ്ങളെ തുടര്‍ന്ന് ഗോള്‍ഫില്‍ നിന്ന് അനിശ്ചിതകാലത്തേയ്ക്ക് പിന്‍വാങ്ങിയ വുഡ്സിന് മറ്റ് സ്പോണ്‍സര്‍മാരെയും നിലനിര്‍ത്തുക എന്നത് കഠിനമായിരിക്കുമെന്നാണ് സൂചന.
ആരോപണം ഉയര്‍ന്നതിനു ശേഷം വുഡ്സിന്‍റെ സ്പോണ്‍സര്‍മാരായിരുന്ന ഗാറ്റൊറേഡ്, ആഡംബര വാച്ച് നിര്‍മാതാക്കളായ ടാഗ് ഹ്യൂവര്‍, അമേരിക്കന്‍ ടെലികോം ഭീമന്‍മാരായ എ ടി ആന്‍ഡ് ടി, അസെഞ്ചര്‍ എന്നിവര്‍ വുഡ്സുമായുള്ള പരസ്യക്കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു. ജി എമ്മുമായുള്ള വുഡ്സിന്‍റെ കരാര്‍ 2008 ഡിസംബറില്‍ അവസാനിച്ചിരുന്നുവെങ്കിലും പിന്നീടിത് ഒരുവര്‍ഷം കൂടി നീട്ടിയിരുന്നു.
കരാര്‍ നിലവിലുള്ള കാലം ജി എമ്മിന്‍റെ കാറുകള്‍ സൌജന്യമായി ഉപയോഗിക്കാനും വുഡ്സിന് കഴിയുമായിരുന്നു. ഇപ്പോള്‍ കാമാസക്തി നിയന്ത്രിക്കാനായി ഒരു ഡി അഡിക്ഷന്‍ ക്ലിനിക്കില്‍ അഭയം തേടിയിരിക്കുകയാണ് വുഡ്സ്