ജി എം 10,000 പേരെ പിരിച്ചു വിടുന്നു

ന്യൂയോര്‍ക്ക്| WEBDUNIA|
ജനറല്‍ മോട്ടോഴ്സ് കോര്‍പറേഷന്‍ ഈ വര്‍ഷം 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നു. കാര്‍ വില്പനയില്‍ വീണ്ടും ഗണ്യമായ കുറവുണ്ടായതാണ് ജോലിക്കാരെ പിരിച്ചുവിടാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയത്. 14 ശതമാനം ജീവനക്കാരെയാണ് കുറയ്ക്കുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.

നിരവധി അമേരിക്കന്‍ കമ്പനികള്‍ ജോലിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിനാലെയാണ് ജനറല്‍ മോട്ടോഴ്സ് ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചത്. 2012 ആകുമ്പോഴേയ്ക്കും ജീവനക്കാരുടെ എണ്ണം 65000-75000 വരെ ആയി കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. മറ്റുള്ളവരെ മണിക്കൂറടിസ്ഥാനത്തിലുള്ള വേതനത്തിന് നിയമിക്കും.

മെയ് ഒന്ന് മുതലാണ് ജീവനക്കാരെ കുറയ്ക്കുകയെന്ന് കമ്പനി വക്താവ് ടോം വില്‍കിന്‍സണ്‍ പറഞ്ഞു. ശമ്പള വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ ചെറിയ കുറവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് താല്‍ക്കാലികമായിരിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ ഇത് പുനസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. എക്സിക്യൂട്ടീവ് ജോലിക്കാരുടെ ശമ്പളത്തില്‍ പത്ത് ശതമാനവും മറ്റുള്ളവരുടെ ശമ്പളത്തില്‍ യഥാക്രമം ഏഴ്, മൂന്ന് ശതമാനം കുറവുമാണ് വരുത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :