പ്രഥമ കൊച്ചിന് രാജ്യാന്തര ഹാഫ് മാരത്തണില്‍ കെനിയയുടെ ബര്‍ണാഡ് കിപ്യേഗോ ജേതാവായി. കെനിയന്‍ താരം ഇമ്മാനുവല്‍ മുത്തായിയാണ് രണ്ടാം സ്ഥാനത്ത്. വനിതാ വിഭാഗത്തില്‍ കെനിയന്‍ താരം ഹെല കിപ്കോഗാണ് ഒന്നാമതെത്തിയത്.
ദേശീയതലത്തില്‍ വനിതാ വിഭാഗത്തില്‍ എല്‍. സൂര്യയും പുരുഷവിഭാഗത്തില്‍ ജി. ലക്ഷ്മണയും ഒന്നാമതായി. ഇരുവരും സഹോദരങ്ങളാണ്. മലയാളി താരങ്ങളായ സോജി മാത്യു ദേശീയതലത്തില്‍ മൂന്നാമന് ആയി. കേരളാ താരം പ്രീജാ ശ്രീധരന് നാലാമതായാണ് ഫിനിഷ് ചെയ്തത്.