കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി മുപ്പത്തിയൊമ്പത് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.
ഓട്ടക്കാരുടെ തമ്പുരാന് - പാവോ നൂര്‍മി
ഓട്ടക്കാരുടെ തമ്പുരാന് - അതായിരുന്നു ഫിന്‍ലാന്‍ഡിന്റെ പാവോ നുര്‍മി. ഒളിമ്പിക്സില്‍ ദീര്‍ഘദൂര ഓട്ടത്തില്‍ പാവോ നുര്‍മി നേടിയത് 10 സ്വര്‍ണവും മൂന്ന് വെള്ളിയും. ആധുനിക സാങ്കേതങ്ങള്‍ മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കും മുന്നേ വിവിധ ദൂരങ്ങളില്‍ 22 ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട് പറക്കും ഫിന് എന്ന പാവോ നുര്‍മി.
PRO
PRO
പാവോ നുര്‍മി 1920ല്‍ ആന്റ്വെര്പ്പില് നടന്ന ഒളിമ്പിക്സിലാണ് ആദ്യമായി പങ്കെടുക്കുന്നത്. ഈ ഒളിമ്പിക്സില്‍ പാവോ നുര്‍മി രണ്ട് സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി. 1924, പാരിസ് ഒളിമ്പിക്സില്‍ പാവോ നുര്‍മി നേടിയത് അഞ്ച് സ്വര്‍ണ മെഡലുകള്‍.
ഈ ഇതിഹാസ താരത്തിന് ഒരു ഒളിമ്പിക്സില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രവേശനവും നിഷേധിച്ചു. 1932, ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിലാണ് പാവോ നുര്‍മിക്ക് പ്രവേശനം നിഷേധിച്ചത്. അമേച്വര്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്താലായിരുന്നു ഈ നടപടി.
ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക