ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ഐ ലീഗില്‍ റഫറിയാവുന്നു. മുന്‍ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ മരിയ റെബല്ലോയാണ് ഐ ലീഗ് മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ എത്തുന്നത്. 2013-14 സീസണിലെ ഐ ലീഗ് മല്‍സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിമാരുടെ പാനലിലാണ് മരിയ റെബല്ലോ ഇടം നേടിയത്.
ചരിത്രത്തിലാദ്യമായാണു പുരുഷന്മാര് മാത്രം കളിക്കുന്ന ഐ ലീഗില്‍ ഒരു വനിത റഫറിയാവുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐ ലീഗ് രണ്ടാം ഡിവിഷന് മല്‍സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള മരിയ, കഴിഞ്ഞ സന്തോഷ് ട്രോഫിയിലും റഫറി പാനലിലുണ്ടായിരുന്നു. ഗോവ പ്രഫഷനല്‍ ലീഗും മരിയ നിയന്ത്രിച്ചിട്ടുണ്ട്.
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ ഇലീറ്റ് റഫറി പാനലില്‍ അംഗമായ മരിയ ഏഷ്യന്‍ മേഖലയില്‍ വനിതാ മല്‍സരങ്ങളില്‍ റഫറിയായിട്ടുണ്ട. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ റഫറീസ് കമ്മിറ്റിയാണു വിപ്ലവകരമായ ഈ തീരുമാനമെടുത്തത്.