വലന്‍സിയ|
WEBDUNIA|
Last Modified ബുധന്‍, 16 ഏപ്രില്‍ 2014 (10:27 IST)
PRO
PRO
സ്പാനിഷ് കിംഗ്‌സ് കപ്പില്‍ മുത്തമിടാന്‍ കരുത്തര്‍ വീണ്ടും നേര്‍ക്കുനേര്‍. ശക്തരായ റയല്‍ മാഡ്രിഡും മെസി മാജിക്കുമായി ഇറങ്ങുന്ന ബാഴ്‌സലോണയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബുധനാഴ്ച്ച രാത്രി ഒന്നിനാണ് മത്സരം.
110 വര്‍ഷം പഴക്കമുള്ള ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ കിരീടം നേടിയ ടീം ബാഴ്‌സലോണയാണ്. കിംഗ്‌സ് കപ്പ് 26 തവണയാണ് അവര്‍ നെടിയത്. എന്നാല്‍ ബാഴ്‌സലോണക്ക് കപ്പ് നേടുകയെന്നത് അഭിമാനപോരാട്ടമാണ്. സ്പാനിഷ് ലാലീഗയിലും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും തോറ്റത് അവരുടെ അഭിമാനത്തിന് ഏറ്റ അടിയാണ്.
എന്നാല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് റയല്‍ മഡ്രിഡ് ഇന്നിറങ്ങുന്നത്. പരുക്ക് കാരണം വിശ്രമത്തിലാണ് അദ്ദേഹം. സെമിയില്‍ ബാഴ്‌സ റയല്‍ സൊസീഡാഡിനെയും, റയല്‍ മഡ്രിഡ് അത്‌ലറ്റികോ മഡ്രിഡിനെയും തോല്‍പിച്ചാണ് ഫൈനലില്‍ എത്തിയത്. നിലവിലെ ചാമ്പ്യന്‍മാരാണ് സെമി കാണാതെ പുറത്തായ അത്‌ലറ്റികോ മഡ്രിഡ്. 18 തവണയാണ് റയല്‍ കിരീടത്തില്‍ മുത്തമിട്ടത്.