മയാമി ഓപ്പണ്‍ സെറീനയ്ക്ക് സ്വന്തം

മയാമി| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2014 (12:42 IST)
PRO
മയാമി ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ലോക ഒന്നാംനമ്പര്‍ താരം സെറീനാ വില്യംസിന് കിരീടം. ഫൈനലില്‍ ചൈനയുടെ നാ ലീയെ നേരിട്ടുള്ള സെറ്റുകളില്‍ (7-5, 6-1) തകര്‍ത്താണ് സെറീന ചാമ്പ്യനായത്.

സെറീനാ വില്യംസിന്റെ ഏഴാമത്തെ കിരീടമാണിത്. ഇതോടെ 17 ഗ്രാന്‍സ്ലാമുകളടക്കം കരിയറില്‍ സെറീന നേടിയ ഡബ്യുടിഎ കിരീടങ്ങളുടെ എണ്ണം 59 ആയി ഉയര്‍ന്നു. ജനവരിയില്‍ ബ്രിസ്‌ബേണ്‍ കിരീടം കരസ്ഥമാക്കിയ സെറീനയുടെ ഈ വര്‍ഷത്തെ രണ്ടാംകിരീടമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :