അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: 200 മീറ്ററില്‍ ബോള്‍ട്ടിന് സ്വര്‍ണം

ദെയ്ഗു (ദക്ഷിണ കൊറിയ)| WEBDUNIA|
ഉസൈന്‍ ബോള്‍ട്ട് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ സ്വര്‍ണം നിലനിര്‍ത്തി. ചരിത്രത്തിലെ നാലാമത്തെ മികച്ച സമയം കണ്ടെത്തിയാണ് (19.40 സെക്കന്‍ഡ്) ബോള്‍ട്ട് സ്വര്‍ണം സ്വന്തമാക്കിയത്.

ഇന്ന് റിലേയില്‍ ജമൈക്കന്‍ ടീമില്‍ ബോള്‍ട്ട് മത്സരിക്കുന്നുണ്ട്. നേരത്തെ 100 മീറ്റര്‍ ഫൈനലില്‍ ഫൗള്‍സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് ബോള്‍ട്ട് അയോഗ്യമാക്കപ്പെട്ടിരുന്നു.

ഇരുനൂറ് മീറ്ററില്‍ അമേരിക്കയുടെ വാള്‍ട്ടര്‍ ഡിയറ്റ്( 19.70) രണ്ടാം സ്ഥാനം നേടി. 19.80 സെക്കന്‍ഡില്‍ ഓടിയെത്തി ഫ്രാന്‍സിന്റെ ക്രിസ്റ്റോഫ് ലിമെയ്റ്റര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :