പൊന്നുവില വീണ്ടും ഉയരുന്നു

കൊച്ചി| WEBDUNIA|
PRO
PRO
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 400 വര്‍ധിച്ചു 20,600 ആയി. ഗ്രാമിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഗ്രാമിന് 2575 രൂപ വിലയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ആഗോള വിപണിയിലെ വര്‍ധനയാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1832.36 ഡോളറിലാണു വ്യാപാരം നടക്കുന്നത്. അഞ്ചു ഡോളറിന്‍റെ വര്‍ധനയാണ് ഇന്നുണ്ടായത്.

കഴിഞ്ഞയാഴ്ച ആദ്യം, ആഭ്യന്തരവിപണിയില്‍ കുത്തനെ ഉയര്‍ന്ന് പവന് 21,200 രൂപയിലെത്തി റെക്കോര്‍ഡിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :