അത്ലറ്റിക് പരിശീലകന്‍ തോമസ് മാഷിന് ദ്രോണാചാര്യ പുരസ്കാരം

തിരുവനന്തപുരം| WEBDUNIA|
PRO
കായിക കേരളത്തിന് ഉയരങ്ങളിലെത്താന്‍ പരിശീലനം നല്‍കിയ അത്ലറ്റിക് പരിശീലകന്‍ കെ പി തോമസ് എന്ന തോമസ്‌ മാഷിന് ദ്രോണാചാ‍ര്യ പുരസ്കാരം. കോരുത്തോട് സി കേശവന്‍ മെമ്മോറിയല്‍ എച്ച്എച്ച്എസ്സ് എന്ന സ്കൂളില്‍ 1979 മുതല്‍ 2000 വരെ കായിക അദ്ധ്യാപകന്‍ ആയിരുന്നു ഇദേഹം.

ഈ കാലഘട്ടത്തില്‍ ഇദ്ദേഹം ഈ സ്കൂളിനെ പതിനാറ് തവണ സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ചാമ്പ്യന്‍ പട്ടം നേടിക്കൊടുത്തിട്ടുണ്ട്. 1979 ജൂണ്‍ ആറിന് കോരുത്തോടിലെ സികെഎംഎച്ച്എസില്‍ തൊടുപുഴ വഴിത്തല കുരിശിങ്കല്‍ ഫിലിപ്പ് തോമസ് എന്ന കെ പി തോമസ് കായികാധ്യാപകനായി ചേര്‍ന്നത്.

ഏഷ്യന്‍ ഗയിംസില്‍ സ്വര്‍ണം നേടിയ ജോസഫ് എബ്രഹാമും ഇന്ത്യക്ക് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഒരേയൊരു മെഡല്‍ നേടിത്തന്ന അഞ്ജു ബോബി ജോര്‍ജും തോമസ് മാഷിന്റെ പ്രിയ ശിഷ്യയാണ്.
തന്റെ സഹോദരപുത്രി ഷൈനി വില്‍സനെ ട്രാക്കിലെത്തിച്ചതും തോമസ് മാഷ് തന്നെയാണ്.

ഇന്നു ചേര്‍ന്ന പുരസ്കാര നിര്‍ണയ സമിതിയാണ് തോമസ് മാഷുള്‍പ്പെടെയുള്ള അഞ്ച്പേരുടെ പട്ടിക തയാറാക്കിയത്. ഇനി കായിക മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :