കർപ്പൂരം കത്തിച്ച് ഉഴിയുന്നത് എന്തിന് ?

  astrology , astro , കർപ്പൂരം , പൂജാ , വിശ്വാസം , ആരാധന
Last Modified വെള്ളി, 22 ഫെബ്രുവരി 2019 (12:38 IST)
പൂജാവസാനം കർപ്പൂരം കത്തിച്ച് ഉഴിയുന്നത് പതിവാണ്. ഈ രീതിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലരും ആലോചിക്കാറുണ്ട്. ആത്മീയ ഗുണങ്ങൾ ഇതോടെ കൈവരിക്കാന്‍ കഴിയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ഈശ്വര ചൈതന്യത്തെ നമ്മിലേക്ക് ആവാ‍ഹിച്ച് ശുദ്ധീകരിക്കുക എന്നതാണ് കർപ്പൂരം ഉഴിയുന്നതിലൂടെ ഉദ്ദേശിക്കുന്നത്. കർപ്പൂര പ്രിയരായ ദേവീ ദേവൻമാരുടെ അനുഗ്രഹം ഇതോടെ കൈവരുമെന്നാണ് വിശ്വാസം.

കർപ്പൂരം തൊട്ട് വണങ്ങിയാല്‍ മനസിലെ അന്ധകാരത്തേയും തിന്മയേയും ഇല്ലാതാക്കി ഈശ്വര ചൈതന്യം നമ്മളിലെത്തും. മനസിന്റെയും ശരീരത്തിന്റെയും ശുദ്ധിയെയാണ് കർപ്പൂരം തൊട്ടു വണങ്ങുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.

ബാഹ്യ ശരീരത്തെയും ആത്മാവിനേയും ദൈവീക പ്രഭയിൽ എത്തിക്കാനും കർപ്പൂരം തൊട്ടു വണങ്ങുന്നതിലൂടെയും ഉഴിയുന്നതിലൂടെയും സാധിക്കും. നെഗറ്റീവ് ഏനര്‍ജി ഇല്ലാതാക്കി പൊസറ്റീവ് ഏനര്‍ജി മനസിലും കുടുംബത്തിലും എത്തിക്കാനും ഇതിലൂടെ കഴിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :