ഇല്ലിമുള പൂത്താല്‍ നാട് നശിക്കും ?, വരള്‍ച്ച നേരിടനാകാതെ ഗ്രാമം ഇല്ലാതാകും ?!

Last Modified ബുധന്‍, 20 ഫെബ്രുവരി 2019 (17:04 IST)
വിശ്വാസങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. പുരാതനകാലം മുതല്‍ പിന്തുടര്‍ന്ന ആചാരങ്ങളും അതുമായി ബന്ധപ്പെട്ട മാര്‍ഗങ്ങളുമാണ് വിശ്വാസങ്ങളെ കൈമാറി വന്നത്.

വിശ്വാസങ്ങളെ കൈവിടാതെ ചേര്‍ത്ത് പിടിക്കുന്നവരും തള്ളിപ്പറയുന്നവരും ധാരാളമുണ്ട്. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ വിശ്വാസങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം.

ഇതിലൊന്നാണ് പൂക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. ഇല്ലിമുള പൂത്ത് കഴിഞ്ഞാൽ പിന്നെയുള്ള വർഷം വരൾച്ചയുടേതാണെന്നും കൃഷി നശിച്ച്, ജീവിതം താറുമാറാകുമെന്നും പഴമക്കാര്‍ വ്യക്തമാക്കിയിരുന്നു

ഈ വിശ്വാസം കേരളത്തില്‍ കുറവാണെങ്കിലും തമിഴ്‌നാട്ടില്‍ ശക്തമാണ്. വെള്ളം ലഭിക്കാതെ കൃഷി നശിക്കുകയും കടുത്ത പട്ടിണി നേരിടേണ്ടി വരുമെന്നും പറയപ്പെടുന്നു.

ഏപ്രിലിൽ പൂക്കുന്ന കൊന്ന ഫെബ്രുവരിയിൽ പൂത്താൽ തുടർന്നും ചൂടുള്ള മാസങ്ങളാണ് എന്ന് തന്നെയാണ് അർഥം. പ്രത്യേക പൂജയും പ്രാര്‍ഥനയും നടത്തിയാല്‍ ഈ പ്രശ്‌നത്തില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടാന്‍ കഴിയുമെന്നും വിശ്വാസമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :