തുളസികൊണ്ട് ആരാധിക്കേണ്ടത് ആരെയൊക്കെ ?

തുളസികൊണ്ട് ആരാധിക്കേണ്ടത് ആരെയൊക്കെ ?

  astrology , tulsi leaf , tulsi , astro , belief , തുളിസി , പൂജ , മഹാവിഷ്ണു , മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ
jibin| Last Modified ചൊവ്വ, 20 മാര്‍ച്ച് 2018 (14:07 IST)
ഭാരതീയരുടെ ജീ‍വിതത്തില്‍ തുളസിക്ക് പ്രത്യേക സ്ഥാനമുണ്ട്. ആരാധനയുടെ ഭാഗമായും രോഗമുക്തിക്കും തുളിസിയും ഇലയും ഉപയോഗിക്കാറുണ്ട്. ക്ഷേത്രങ്ങളിലെ പൂജയ്‌ക്കും വഴിപാടുകള്‍ക്കും തുളസിയില ഒഴിവാക്കാനാകാത്ത ഒന്നാണ്.

മഹാവിഷ്ണുവിന്റെ ഭാര്യയായ മഹാലക്ഷ്മിയുടെ അവതാരമാണു തുളസിയെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ ഈ ചെടിക്ക് വലിയ പരിഗണനയാണ് പുരാതന കാലം മുതല്‍ ലഭിക്കുന്നത്.

പൂജയുടെ ഭാഗമായി തുളസിയില ഉപയോഗിക്കാറുണ്ടെങ്കിലും ഇവകൊണ്ട് ആരാധിക്കേണ്ടത് ആരെയൊക്കെ ആണെന്ന കാര്യത്തില്‍ പലര്‍ക്കും അറിവില്ല.

വൈഷ്ണവ പ്രധാനമായ ദേവന്മാരായ മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നിവരെയാണ് തുളസി കൊണ്ട് ആരാധിക്കേണ്ടത്. പരമശിവൻ, ഗണപതി തുടങ്ങിയ ശൈവപ്രധാനമായ ദേവന്മാരെ പ്രീതിപ്പെടുത്താനോ ഇവര്‍ക്കായുള്ള പൂജകളിലോ തുളസി ഉപയോഗിക്കാനും പാടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :