jibin|
Last Updated:
വെള്ളി, 16 മാര്‍ച്ച് 2018 (16:58 IST)
ബ്രഹ്മലോകം സ്വന്തമാക്കാന്‍ സാധിക്കുമോ എന്ന് പലരും ചോദിക്കാറുണ്ട്. നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തികളും ബ്രഹ്മലോകവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
ശരിയായ രീതിയില്‍ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവര്‍ക്ക് ബ്രഹ്മലോകം ലഭിക്കില്ലെന്നാണ് വിശ്വാസം.
നമ്മുടെ ഇന്ദ്രിയങ്ങള്‍ എപ്പോഴും ധര്‍മ്മബോധത്തോടെയിരുന്നാല്‍ നല്ല മനസ് താനേ വന്നുചേരും. നമ്മുടെ സംസാരം, പ്രവൃത്തി, പെരുമാറ്റം, ദയ, സത്യം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇത്തരത്തില്‍ ജീവിക്കുന്ന വ്യക്തിക്ക് ബ്രഹ്മലോകം ലഭിക്കുമെന്നാണ് ശാസ്‌ത്രവും കണക്കുകളും പറയുന്നത്. ഇവര്‍ക്ക് മുമ്പിലായി
ബ്രഹ്മലോകത്തിന്റെ വാതിലുകള്‍ തുറക്കുമ്പോള്‍ പുനര്‍ജന്മം ഇവരെ തേടിയെത്തില്ല.
നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതുപോലെ മനസും പ്രവര്‍ത്തിയും എപ്പോഴും ശുദ്ധമായിരുന്നാല്‍ ബ്രഹ്മലോകം നേടാന്‍ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.