നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടെങ്കിൽ പ്രണയവിവാഹം ഉറപ്പാണ്!

ഹൃദയ രേഖയും വിവാഹരേഖയും തമ്മിൽ ഏറെ അകലമുണ്ടെങ്കിൽ ഇത്തരക്കാര്‍ ഇരുപതുകളിൽ തന്നെ വിവാഹം കഴിക്കാൻ സാധ്യതയുണ്ട്.

Last Modified ഞായര്‍, 18 ഓഗസ്റ്റ് 2019 (15:38 IST)
ആയുസിനെ സൂചിപ്പിക്കുന്നതാണ് ആയുര്‍രേഖ. തള്ളവിരലിന്റെ ഭാഗത്തുനിന്ന് താഴേക്കാണ് ഈ രേഖ നീളുന്നത്. ചെറുവിരലിൽ നിന്ന് ചൂണ്ടുവിരലിന്റെ ഭാഗത്തേക്ക് നീളുന്ന രേഖയാണ് പ്രണയരേഖ. മനോഭാവം, പ്രണയബന്ധം തുടങ്ങിയവയെ ഇത് സൂചിപ്പിക്കുന്നു. കൈപ്പത്തിയുടെ മധ്യത്തിലൂടെ കടന്നുപോകുന്ന രേഖയാണ് ബുദ്ധിരേഖ. ഒരാളുടെ മനോഭാവത്തെയും വ്യക്തിത്വത്തെയുമാണ് ഈ രേഖ സൂചിപ്പിക്കുന്നത്. പ്രണയ രേഖയ്ക്കും ചെറുവിരലിനും ഇടയിലുള്ള രേഖയാണ് വിവാഹ രേഖ. ദാമ്പത്യ കാര്യങ്ങള്‍, പ്രണയം, വിവാഹം തുടങ്ങിയവയെ നിര്‍ണയിക്കുന്നത് ഈ രേഖയാണ്.

ആയൂര്‍രേഖ വ്യക്തവും നീളവുമുള്ളതാണെങ്കിൽ നല്ലസൂചനകളാണ് നൽകുന്നത്. എന്നാൽ ഇതിനെ മുറിക്കുന്ന രേഖകള്‍ ഉണ്ടെങ്കിൽ വൻ പ്രശ്നങ്ങള്‍ ജീവിതത്തിൽ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ആയുര്‍രേഖയും ബുദ്ധിരേഖയും തമ്മിൽ അകലം ഉണ്ടെങ്കിൽ നിങ്ങള്‍ തുറന്ന മനസുള്ളവരാണെന്ന സൂചനയാണ് നൽകുന്നത്. ആയുര്‍രേഖ വളഞ്ഞാണ് നീളുന്നതെങ്കിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നാണ് വിശ്വാസം.

ഹൃദയ രേഖയും വിവാഹരേഖയും തമ്മിൽ ഏറെ അകലമുണ്ടെങ്കിൽ ഇത്തരക്കാര്‍ ഇരുപതുകളിൽ തന്നെ വിവാഹം കഴിക്കാൻ സാധ്യതയുണ്ട്. ഇവര്‍ ആരെ വിവാഹം കഴിക്കണമെന്ന് തന്നെ കണ്ടുപിടിക്കും. വിവാഹ രേഖ ഹൃദയ രേഖയെ കുറുകെ മുറിച്ച് പോകുന്നത് നല്ല സൂചനയല്ല. വിവാഹ രേഖ ത്രിശൂലത്തിൻ്റെ ആകൃതിയിലാണെങ്കിൽ അത് ശുഭസൂചനയാണ്. ഇവരും പ്രണയവിവാഹം തന്നെ ആയിരിക്കും തിരഞ്ഞെടുക്കുന്നത്.

നിങ്ങളുടെ ഇരുകൈകളും നിവർത്തി പിടിക്കുമ്പോൾ ഇടംവലം കൈകളിലെ വിവാഹരേഖകൾ ചേർന്നിരിക്കുകയാണെങ്കിൽ ഇവത്തരക്കാർ പങ്കാളിയെ നിറഞ്ഞ മനസോടെ സ്വീകരിക്കും. മാതാപിതാക്കളുടെ താൽപര്യത്തിന് അനുസരിച്ചായിരിക്കും ഇവർ പങ്കാളിയെ തിരഞ്ഞെടുക്കുന്നത്. അച്ചടക്കം, സാമാന്യ ബോധം തുടങ്ങിയവ ഇവരുടെമുഖമുദ്രയാണ്. വലതുകൈയ്യിലെ വിവാഹരേഖ ഇടതുകൈയ്യിലേതിനെക്കാൾ ഉയർന്നതാണെങ്കിൽ പ്രായത്തിൽ മൂത്ത പങ്കാളിയെ തിരഞ്ഞെടുത്തേക്കാം. എന്നാൽ ഇടതുകൈയ്യിലെ രേഖ വലതുകൈയ്യിലേതിനേക്കാൾ ഉയർന്നതാണെങ്കിൽ ഇത്തരക്കാർ പ്രണയത്തിനായി ഏതുവെല്ലുവിളിയും ഏറ്റെടുക്കും. ഇവർ അന്യദേശങ്ങളിൽ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :