jibin|
Last Modified ബുധന്‍, 9 മെയ് 2018 (20:27 IST)
നാരങ്ങയെക്കുറിച്ച് പല വിധത്തിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പല മതവിഭാഗങ്ങളിലുമുണ്ട്. സര്‍വ്വ രോഗ നിവാരിണിയായ
നാരങ്ങ മന്ത്രവാദത്തിനും പൂജകള്‍ക്കും ഉപയോഗിക്കപ്പെടുന്നതാണ് ആശങ്കയ്‌ക്ക് കാരണം.
ഉപയോഗിച്ച നാരങ്ങ വീണ്ടും ഉപയോഗിക്കുന്നത് നെഗറ്റീവ് ഏനര്‍ജി പകരുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ദോഷകരമായ സാഹചര്യങ്ങളില്‍ എത്തിച്ചേരാനും ഈ പ്രവര്‍ത്തി കാരണമാകും.
ഒരാളെ ശാരീരികമായോ മാനസികമായോ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മന്ത്രവാദ കര്‍മ്മങ്ങളില്‍ നാരങ്ങ ഉപയോഗിക്കപ്പെടുന്നുണ്ട്.
ശത്രു നാശത്തിനായുള്ള പൂജയ്‌ക്ക് നാരങ്ങ ഉത്തമമാണെന്നാണ് വിശ്വാസം.
ദുഷ്ടശക്തികളെ ആവശ്യമായ കാര്യങ്ങള്‍ക്കായി ആകര്‍ഷിക്കാനാണ് മന്ത്രവാദത്തില്‍ നാരങ്ങ ഉപയോഗിക്കുന്നത്. നാരങ്ങ ഉപയോഗിച്ച് എതിരാളികളെ നശിപ്പിക്കുകയാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം. കടുത്ത ദുഷ് ക്രീയകള്‍ക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ് നാരങ്ങ.