അനുബന്ധ വാര്‍ത്തകള്‍
- 2020ലെ ആദ്യ ചന്ദ്രഗ്രഹണം വെള്ളിയാഴ്ച !
- കേരളം ഇനി കടയ്ക്കൽ ചന്ദ്രൻ ഭരിക്കും, ഞെരിപ്പൻ ഡയലോഗുമായി മമ്മൂട്ടി !
- വലയ സൂര്യഗ്രഹണം തുടങ്ങി,കേരളത്തിൽ ദൃശ്യമാകുന്നത് നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ ഗ്രഹണം
- ആ കഥാപാത്രം പിണറായി ? മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ, കേരള മുഖ്യനെ കണ്ടു !
- ചാൻസ് ചോദിച്ചുവന്ന മെലിഞ്ഞ നീണ്ട ചെക്കൻ; ഉയരങ്ങളെ കീഴടക്കിയ മമ്മൂക്ക; മഹാനടന്റെ അത്യപൂർവ ചിത്രം
ചന്ദ്രഗ്രഹണ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?
ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. 2020ലെ നാല് അല്പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങളില്‍ ആദ്യത്തേതായിരിക്കും ദൃശ്യമാവുക. നാല് മണിക്കൂറും അഞ്ച് മിനിറ്റും ഗ്രഹണം നീണ്ടുനിൽക്കും. ഇന്ത്യയുടെ എല്ലായിടത്തും ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യന്‍ സമയം രാത്രി 10.38ന് ആരംഭിച്ച് രാവിലെ 2.42നാണ് ഗ്രഹണം അവസാനിക്കുക.
സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഈ സമയം സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരും. ചന്ദ്രഗ്രഹണ സമയത്ത് ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. ഗ്രഹണസമയത്ത് ചന്ദ്രനെ ചാര നിറത്തില്‍ കാണാം. ചന്ദ്രഗ്രഹണ സമയത്ത് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ചന്ദ്രഗ്രഹണത്തിന് മൂന്ന് യാമം മുന്നേ അതായത് ഏഴര മണിക്കൂർ മുന്നേ ഭക്ഷണം കഴിച്ചിരിക്കണം. ഗ്രഹണം തുടങ്ങും മുമ്പായി കുളിച്ച് ശരീരശുദ്ധി വരുത്തി ഭക്തിപൂര്‍വ്വം ഇഷ്ടദൈവത്തെ ധ്യാനിക്കുക. ഗ്രഹണം ആരംഭിക്കുന്നതു മുതല്‍ അവസാനിക്കും വരെ ശിവനാവം ജപിക്കുന്നത് ദോഷ പരിഹാര മാര്‍ഗ്ഗമാണ്.
ഗ്രഹണ സമയത്ത് വീട്ടിലെത്താന്‍ കഴിയാത്തവരും യാത്രയിലായിരിക്കുന്നവരും പഞ്ചാക്ഷരി മന്ത്രമായ 'ഓം നമ:ശിവായ' ജപിക്കുന്നത് ഉചിതം. ഗ്രഹണ സമയത്ത് ഒരു ചെറിയ കടമെങ്കിലും വീട്ടാനായാല്‍ സാമ്പത്തിക നില ശോഭിക്കുമെന്നാണ് വിശ്വാസം.
ഗ്രഹണശേഷം ഇന്ന് കാണുന്ന പൂര്‍ണ്ണ ചന്ദ്രന് ഈ വര്‍ഷത്തെ ആദ്യത്തെ പൂര്‍ണ്ണ ചന്ദ്രനാണ്. അതിനാല്‍ നാളെ നടക്കുന്ന ചന്ദ്ര ഗ്രഹണത്തെ 'വുള്‍ഫ് മൂണ്‍ എക്ലിപ്സ്' (Wolf Moon Eclipse) എന്നാണ് പറയുക. ഭൂമിയുടെ നിഴല്‍ സൂര്യന്റെ പ്രകാശത്തെ മറക്കുന്നതാണ് ചന്ദ്രഗ്രഹണം. ഭൂമിയും ചന്ദ്രനും അപൂര്‍ണമായി വ്യന്യസിക്കുമ്പോഴാണ് അല്പ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
മറ്റ് മൂന്ന് അല്പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങള്‍ ജൂണ്‍ 5, ജൂലൈ 5, നവംബര്‍ 30 എന്നീ തിയതികളിലാകും കാണാന്‍ സാധിക്കുക. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2021 മേയ് 26നാണ് സംഭവിക്കുക.