ദീപാരാധന ഭക്തര്‍ക്ക് പകരുന്നത് എന്തെല്ലാം ?

ദീപാരാധന ഭക്തര്‍ക്ക് പകരുന്നത് എന്തെല്ലാം ?

 deeparadhana , Astrology , astro , Hindhu , temple , വിശ്വാസം , ആരാധന , ഈശ്വരന്‍ , ദീപാരാധന , ഭക്തി
jibin| Last Modified ശനി, 12 മെയ് 2018 (13:11 IST)
ഹൈന്ദവ ക്ഷേത്രങ്ങളിലെ ഒരു പ്രധാന ചടങ്ങായ ദീപാരാധനയ്‌ക്ക് വലിയ പ്രാധാന്യം വിശ്വാസികളിലുണ്ട്. ഈ വേളയില്‍ ഭക്തരുടെ മനസ് ഈശ്വരനില്‍ അലിഞ്ഞുചേരുമെന്നതില്‍ സംശയമില്ല.

സമയത്ത് ഭക്തരിലേക്ക് ഭഗവൽചൈതന്യം എത്തും. ഭക്തിഒയോടും വിശുദ്ധിയോടും വേണം ഈ വേളയില്‍ ക്ഷേത്രത്തില്‍ നില്‍ക്കേണ്ടത്. ഭഗവാന്റെ അല്ലെങ്കില്‍ ഭഗവതിയുടെ ദര്‍ശനം പഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നതാണെന്നാണ് ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്.

ദീപാരാധനാവേളയിൽ ശ്രീകോവിലില്‍ നിന്നുയരുന്ന ശബ്ദവും ഗന്ധവും ഭക്തരില്‍ പ്രത്യേക അനുഭൂതി നല്‍കും. ശ്രീ കോവിലിനുള്ളിലെ പ്രഭാപൂരം വിശ്വാസികളുടെ കണ്ണുകളെ ആന്ദത്തിലാക്കുമ്പോള്‍ മണി, ശംഖ്, വാദ്യോപകരണങ്ങൾ എന്നിവയിൽ നിന്നുള്ള ശബ്ദം കാതുകള്‍ക്ക് കുളിര്‍മയേകും.

ശ്രീകോവിലില്‍ ആരാധനയ്‌ക്കായി പൂജാരി ഉപയോഗിക്കുന്ന ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ ഗന്ധം മനസിനെ ത്രസിപ്പിക്കുമ്പോള്‍ ചന്ദനം, ഭസ്മം തുടങ്ങിയ പ്രസാദങ്ങൾ ത്വക്കിനെയും തീർത്ഥം നാവിനെയും ഉത്തേജിപ്പിക്കും. ഇതോടെ ഭക്തരില്‍ പ്രത്യേക ചൈതന്യം എത്തുമെന്നതില്‍ സംശയമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :