Rijisha M.|
Last Modified വെള്ളി, 31 ഓഗസ്റ്റ് 2018 (16:53 IST)
എല്ലാ കാര്യങ്ങളും മംഗളമായി ഭവിക്കാൻ പലതരത്തിലുള്ള വ്രതവും ഉണ്ട്. ശുദ്ധിയോടെ വ്രതം നോറ്റാൽ എല്ലാ കാര്യങ്ങാളും നല്ലരീതിയിലായി നടക്കുമെന്നാണ് വിശ്വാസം. അതുപോലെ തന്നെയാണ്, മംഗല്യ സിദ്ധിക്കും ഐശ്വര്യ സമൃദ്ധിക്കും വെള്ളിയാഴ്ച വ്രതമെടുക്കുന്നത്.
വ്രതചര്യകള്‍ പാലിക്കുകയും വെള്ളിയാഴ്ച ഉപവാസമനുഷ്ഠിക്കുകയുമാണ് വേണ്ടത്. ശുക്രദശാകാലത്ത് ദോഷപരിഹാരമാര്‍ഗങ്ങളില്‍ ഉള്‍പെടുന്ന വ്രതം കൂടിയാണ് വെള്ളിയാഴ്ച വ്രതം. അമ്പലങ്ങളിൽ ദർശനം നടത്തുന്നതും ഉത്തമമാണ്.
വെള്ളിയാഴ്ച വ്രതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലക്ഷ്മീദേവി, അന്നപൂര്‍ണേശ്വരി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. വെളുത്ത പൂവുകള്‍ അര്‍പ്പിക്കുകയും ശുക്രപൂജ നടത്തുകയും ചെയ്യുക.