മഞ്ഞച്ചരടും താലിയും; ചില വിശ്വാസങ്ങള്‍ ഇങ്ങനെയാണ്!

മഞ്ഞച്ചരടും താലിയും; ചില വിശ്വാസങ്ങള്‍ ഇങ്ങനെയാണ്!

  astrology , astro , pooja , marrigae , Thaali , മഞ്ഞച്ചരട് , താലി , വിവാഹം , ആചാര്യന്മാര്‍ , ജ്യോതിഷം
jibin| Last Modified ബുധന്‍, 29 ഓഗസ്റ്റ് 2018 (21:03 IST)
ഇന്ത്യന്‍ വിവാഹ സങ്കല്‍പ്പങ്ങളില്‍ താലിക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ഹൈന്ദവ വിശ്വാസത്തിലും ക്രൈസ്‌തവ വിശ്വാസത്തിലും താലിക്ക് മുന്തിയ പരിഗണയുണ്ട്.

ദമ്പതികൾ തമ്മിലുള്ള ഐക്യം ശക്തമാകുകയാണ് താലി അണിയുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. ക്രിസ്‌ത്യന്‍ വിശ്വാസത്തില്‍ വധു ധരിക്കുന്ന സാരിയുടെ ഏഴ് നൂലുകള്‍ പിരിച്ചാണ് താലി ചരട് നിര്‍മിക്കുന്നത്.

ഹൈന്ദവ വിശ്വാസ പ്രകാരം മഞ്ഞച്ചരടിനാണ് പ്രാധാന്യം. വ്യാഴത്തിന്റെ പ്രീതികരമായ നിറമായിട്ടാണ് മഞ്ഞയെ കാണുന്നത്. അതിനാല്‍ തന്നെ പൂര്‍വ്വികള്‍ ഈ വിശ്വാസത്തിന് അതീവ പ്രധാന്യം നല്‍കി വരുന്നത്.

വിഷ്‌ണു പ്രീതികരവും ധനസൗഭാഗ്യങ്ങളുടെ കാരകനാണ് വ്യാഴം. അതിനാല്‍ മഞ്ഞനിറത്തിലുള്ള ചരട് ജപിച്ചു കെട്ടിയാൽ അഭിവൃദ്ധി ഉണ്ടാകുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. അതിനാല്‍ തന്നെ പൂര്‍വ്വികള്‍ പകര്‍ന്നു തന്ന വിശ്വാസത്തിലും
ജ്യോതിഷത്തിലും മഞ്ഞച്ചരടിന് പ്രത്യേകമായ സ്ഥാനമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :